Uncategorized

ലിവർ സിറോസിസ് അഥവാ കരൾവീക്കം

മദ്യപിക്കാതെയും ലിവര്‍ സിറോസിസ് വരാം; കരൾവീക്കത്തെ കുറിച്ച് അറിയേണ്ടതെല്ലാം

തീർച്ചയായും അമിത മദ്യപാനം ലിവർ സിറോസിസിന് ഒരു കാരണമാണ് എങ്കിലും, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവര്‍ ,ല മരുന്നുകളുടെ ദീര്‍ഘനാളായ ഉപയോഗം, കരളിന്റെ പ്രതിരോധ വൈകല്യങ്ങള്‍ എന്നിവ മൂലവും ലിവർ സിറോസിസ് വരാം.

ലിവർ സിറോസിസ് അഥവാ കരൾവീക്കം എന്ന് കേൾക്കുമ്പോൾ തന്നെ പലരുടെയും നെറ്റി ചുളിയും , മദ്യപർക്ക് മാത്രം വരുന്ന രോഗം, അതായത് സ്വയം വിളിച്ചു വരുത്തിയ വിന, അതാണ്‌ ഈ നെറ്റി ചുളിക്കലിന്റെ അർത്ഥം. എന്നാൽ നാം അറിഞ്ഞിരിക്കേണ്ട ഒരു പ്രധാനകാര്യമുണ്ട്, മദ്യപിച്ചാലും ഇല്ലെങ്കിലും ലിവർ സിറോസിസ് വരും. മദ്യപാനികൾക്ക്‌ മാത്രം വരുന്ന രോഗമല്ല ലിവർ സിറോസിസ് എന്ന് ചുരുക്കം.
കരളിലെ കോശങ്ങള്‍ നശിച്ച് അവിടെ പാടുകള്‍ (സ്‌കാര്‍സ്) രൂപംകൊള്ളുന്ന അവസ്ഥയാണു സീറോസിസ് എന്നു ലളിതമായി പറയാം. കരളിൽ പ്രവര്‍ത്തന സജ്ജമായ കോശങ്ങള്‍ക്കു പകരം മൃതമായ കലകള്‍ മാത്രം ഈ അവസ്ഥയില അവശേഷിക്കുന്നു . ക്രമേണ കരളിന്റെ പ്രവർത്തനം മണ്ട ഗതിയിൽ ആകുന്നു. ഞരമ്പുകളിൽ ബ്ലോക്ക് ഉണ്ടാകുകയും അതിനെ തുടർന്ന്, കരളിനോട് പ്ലീഹ വലുതാകുകയും ചെയ്യുന്നു.രോഗം മൂർച്ചിക്കുന്നത് അനുസരിച്ച്, വയറ്റില്‍ നീരുണ്ടാകാം. അന്നനാളത്തിലെ ഞരമ്പുകള്‍ വീര്‍ത്തു പൊട്ടി രക്തം ഛര്‍ദിച്ചു എന്നും വരാം.

തീർച്ചയായും അമിത മദ്യപാനം ലിവർ സിറോസിസിന് ഒരു കാരണമാണ് എങ്കിലും, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി, ഫാറ്റി ലിവര്‍ ,ല മരുന്നുകളുടെ ദീര്‍ഘനാളായ ഉപയോഗം, കരളിന്റെ പ്രതിരോധ വൈകല്യങ്ങള്‍ എന്നിവ മൂലവും ലിവർ സിറോസിസ് വരാം. അത് കൊണ്ട് തന്നെ, പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും കുട്ടികളിലുമൊക്കെ ലിവർ സിറോസിസ് കണ്ടു വരാറുണ്ട്.
ദഹന പ്രക്രിയയെ നിയന്ത്രിക്കുക, ശരീരത്തിൽ നിന്നും വിഷ വസ്തുക്കളെ പുറന്തള്ളുക തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്ന കരളിന് പലവിധ രോഗങ്ങളെയും അതിജീവിക്കാനുള്ള ശക്തി ഉണ്ട് എങ്കിലും, സിറോസിസ് വന്നാൽ പൂർവ സ്ഥിതിയിൽ ആകുക വളരെ ബുദ്ധിമുട്ടാണ്. വീണ്ടും വളരുന്ന ശരീര ഭാഗമാണ് കരള , ആരോഗ്യവാനായ ഒരു വ്യക്തിക്ക് 30 ശതമാനം കരള മതി ജീവിതത്തിലേക്ക് തിരിച്ചു വരാൻ. എന്നാൽ, ലിവർ സിറോസിസ് വന്നു കരള നശിക്കുന്ന പക്ഷം വീണ്ടും വളരാനുള്ള ചാൻസ് വളരെ വിരളമാണ്.
പ്രധാന ലക്ഷണങ്ങൾ
ലിവർ സിറോസിസ് ബാധിച്ച് ഏറെ നാളുകൾക്കു ശേഷം മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങുക എന്നതാണ് ഈ രോഗത്തിന്റെ പ്രധാന പോരായ്മ.
അമിതക്ഷീണം, മുഖത്തും ശരീരത്തിലും കറുത്ത പാടുകള്‍, ചര്‍മ്മത്തിന്റെ നിറം മങ്ങല്‍, വയറുവേദന, പെട്ടന്ന് തൂക്കം കുറയുക, ഛര്‍ദ്ദി, ശരീരത്തില്‍ ചൊറിച്ചല്‍, വയറില്‍ വെള്ളം കെട്ടിക്കിടക്കുക, കാലുകളിലും ശരീരമാസകലവുമുള്ള നീര്, തലകറക്കം, ത്വക്കില്‍ രക്തക്കലകള്‍ പ്രത്യക്ഷപ്പെടുക, രക്തസ്രാവം, പനി, വയറുവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍.

കരള്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കാത്തവരില്‍ ബാക്ടീരിയയും വൈറസും പെട്ടെന്ന് ബാധിക്കും. സിറോസിസ് ബാധിച്ച രോഗികളിൽ കാൻസർ വരാനുള്ള സാധ്യത 70 ശതമാനം അധികമാണ്.
കണ്ണിനും ത്വക്കിനും മഞ്ഞ നിറം വരിക, രക്തത്തിലെ ബിലിറൂബിന്‍ ശരീരത്തിന് മാലിന്യമായി പുറന്തള്ളാന്‍ കഴിയാത്തതിനാലാണ് മഞ്ഞനിറം വ്യാപിക്കുന്നത്, വിശപ്പില്ലായ്മ , അടിക്കടി ഉണ്ടാകുന്ന രക്തം കലർന്നതും അല്ലാത്തതുമായ ശർദ്ദി. മൂത്രത്തിന് മഞ്ഞ നിറം, അടിവയറ്റിലും കാലുകളിലും ഉണ്ടാകുന്ന നീര്, മയക്കം, തലചുറ്റൽ, അമിതമായ ടെൻഷൻ, മലബന്ധം, മലത്തിനു കറുപ്പ് നിറം രക്തത്തിന്റെ സാമിപ്യം തുടങ്ങിയ എല്ലാം തന്നെ ലിവർ സിരോസിസിനറെ ലക്ഷണമാണ്.
ലിവർ സിറോസിസ് ബാധിച്ചവർക്ക് ശരിയായ ചികിത്സ ലഭ്യമാകാത്ത പക്ഷം. കോമയിൽ ആകാനുള്ള സാധ്യത വളരെ ഏറെയാണ്‌. കരള്‍രോഗത്തിന്റെ ഏറ്റവും അവസാനത്തെയും ഏറ്റവും ഗുരുതരവുമായ ലക്ഷണമാണ്‌ കോമ അഥവാ മസ്‌തിഷ്‌കാഘാതം.
കരൾ സുരക്ഷിതമെങ്കിൽ ജീവിതവും സുരക്ഷിതം എന്ന് പറയുന്ന പോലെ, കരളിന്റെ ആരോഗ്യം നിങ്ങളുടെ കൈകളിലാണ്. ചിട്ടയായ ജീവിതരീതി, മദ്യം ഒഴിവാക്കൽ , രോഗ ലക്ഷണങ്ങൾ കാണുമ്പോൾ തന്നെയുള്ള ചികിത്സ തുടങ്ങിയവയിലൂടെ നിങ്ങൾക്ക് ജീവിതം തിരിച്ചു പിടിക്കാനാകും. അല്ലാത്ത പക്ഷം , മരണം ക്ഷണിച്ചു വരുത്തുകയായിരിക്കും നിങ്ങൾ ചെയ്യുന്നത്

Leave a Reply

Your email address will not be published. Required fields are marked *