Uncategorized

ചൈനയ്ക്കുമാത്രമല്ല ഇന്ത്യയ്ക്കുമുണ്ട് വന്‍മതില്‍

നിങ്ങള്‍ക്കറിയാമോ?
ചൈനയ്ക്കുമാത്രമല്ല ഇന്ത്യയ്ക്കുമുണ്ട് വന്‍മതില്‍

ചൈനയിലെ വന്‍മതിലിനെക്കുറിച്ച് നമുക്കറിയാം. എന്നാല്‍ ഇന്ത്യയിലും അത്തരമൊരു വന്‍മതിലുണ്ടെന്ന് എത്രപേര്‍ക്കറിയാം?

രാജസ്ഥാനിലെ രാജ്‌സമന്ദ് ജില്ലയിൽ ആരവല്ലി കുന്നുകളുടെ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന കുംഭാല്‍ഗഡ് കോട്ടയെചുറ്റി ഒരു വന്‍മതിലാണ് സ്ഥിതിചെയ്യുന്നത്. 36 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥിതിചെയ്യുന്ന ഈ മതില്‍ ചൈനയുടെ വന്‍മതില്‍ കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ നീളംകൂടിയ വന്‍മതിലാണ്. 

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ഈ കോട്ട 15ആം നൂറ്റാണ്ടിൽ നിര്‍മ്മിച്ചത് രാജസ്ഥാനിലെ മേവാർ(മേവാഡ്) പ്രവിശ്യയുടെ ഭരണാധികാരിയായിരുന്ന റാണ കുംഭ എന്ന കുംഭകർണ സിങ് ആണ്. 350ഓളം പുരാതന ക്ഷേത്രങ്ങളടങ്ങിയ ഈ കോട്ടയുടെ സംരക്ഷണത്തിനായാണ് ഭീമാകാരമായ മതില്‍ നിര്‍മ്മിച്ചിരിക്കുന്നത്. കാഴ്ചയില്‍ ചൈനാവന്‍മതിലിനോട് ഇതിനു സാദൃശ്യമുണ്ട്. കോട്ടയുടെ മുൻവശത്തുള്ള മതിലിന് 15 അടി കനമുണ്ട്. കോട്ട ഇപ്പോൾ എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കുറച്ചുസമയം സന്ദർശകര്‍ക്കായി തുറന്നു കൊടുക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *