Uncategorized

കൊളസ്ട്രോള്‍ വില്ലനോ ?

കൊളസ്ട്രോള്‍ വില്ലനോ ?

നാം  എന്ത് കഴിക്കണമെന്ന്  തീരുമാനിക്കുന്നത് മരുന്ന് കമ്പനികള്‍  ആണെന്ന രഹസ്യം  ആരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ?  ആരോഗ്യ മാസികകളും  ഫാമിലി ഡോക്ടര്‍മാരും  നിര്‍ദേശിക്കുന്ന ആഹാര രീതികളും മുറകളും ഏതോ  ശീതികരിച്ച മുറിയിലിരുന്ന് വന്‍കിട മരുന്ന് കമ്പനിക്കാരന്‍ എഴുതി തയ്യാറാക്കിയതാണെന്ന് എത്രപേര്‍ക്കറിയാം? 

കൊളസ്ട്രോള്‍ മരണം വിതക്കുന്ന വില്ലന്‍  ആണെന്നാണ്‌ പതിറ്റാണ്ടുകളായി  നമ്മെ പറഞ്ഞു പഠിപ്പിച്ചു വെച്ചിരിക്കുന്നത്. ഹൃദയ ധമനികളില്‍  ബ്ലോക്ക് ഉണ്ടാക്കുന്ന വില്ലനാണ് കൊളസ്ട്രോള്‍  എന്നാണ് നാമൊക്കെ തന്നെ മനസ്സിലാക്കി വെച്ചിരിക്കുന്നത്. കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന മുട്ട പോലുള്ള ആഹാര സാധനങ്ങള്‍ വ്യര്‍ജ്ജിക്കാന്‍  ആയുരാരോഗ്യം കൊതിക്കുന്ന നാമൊക്കെ ശീലിച്ചിരിക്കുന്നു.

ഇതൊന്നും സത്യമല്ലെന്ന് ഇനിയെങ്കിലും നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. നഗ്ന സത്യങ്ങള്‍  വായിക്കുമ്പോള്‍ മുഖം ചുളിക്കേണ്ട കാര്യമില്ല. ഈ വര്‍ഷമാദ്യം അമേരിക്കക്കാര്‍ക്ക് വേണ്ടിയുള്ള Dietary Guidelines ഉപദേശക സമിതി  പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് കൊളസ്ട്രോള്‍ ഇനിമുതല്‍ ഒരു വില്ലന്‍ അല്ലെന്ന്  മാത്രമല്ല വായു , വെള്ളം  എന്നിവയെ പോലെ മനുഷ്യന് അത്യന്താപേക്ഷിതമായ ഒന്നാണ്. പക്ഷാഘാതം, ഹൃദ്രോഗം തുടങ്ങിയ  രോഗങ്ങള്‍ ഉണ്ടാക്കുന്നതില്‍  കൊളസ്ട്രോളിനു പങ്കില്ലെന്ന് കൂടി തെളിഞ്ഞിരിക്കുന്നു.

കഴിഞ്ഞ  നാല്‍പ്പത് വര്‍ഷത്തിനിടെ അമേരിക്കയില്‍ മാത്രം  ഒന്നര ട്രില്ല്യന്‍  അമേരിക്കന്‍ ഡോളറിന്‍റെ  മരുന്നുകളാണ് കൊളസ്ട്രോള്‍ നിയന്ത്രിക്കാനെന്ന പേരില്‍ വിറ്റഴിക്കപ്പെട്ടത്. കൊളസ്ട്രോളിനെതിരെ  ബോധവല്‍ക്കരണം നടത്താനെന്ന പേരില്‍  പൊടിച്ചു കളഞ്ഞ ഡോളറുകളുടെ കണക്കു ഇതിനു പുറമേയാണ്. ഇക്കാലമത്രയും സമാന്തര ഗവേഷണങ്ങള്‍ നടത്തി കൊളസ്ട്രോള്‍ അപകടകാരി അല്ലെന്നു തെളിയിച്ച നിരവധി ശാസ്ത്രജ്ഞന്‍മാരുടെ അഭിപ്രായങ്ങള്‍ക്ക് ഇപ്പോഴെങ്കിലും  അമേരിക്കന്‍ സര്‍ക്കാര്‍ വില കല്‍പ്പിച്ചത് ഈ രംഗത്ത് വലിയൊരു  കാല്‍ വെയ്പ്പ് തന്നെയാണ്.

ആരാണ്  നമ്മെ ഇക്കാലമത്രയും കബളിപ്പിച്ചത്? സംശയമെന്താ , മരുന്ന് കമ്പനികള്‍ തന്നെ. 1997  നു മുന്‍പ് വരെ ആഹാരത്തിനു മുന്‍പുള്ള ഷുഗര്‍ ലിമിറ്റ്  140 വരെ ആകാം  എന്നായിരുന്നു പറഞ്ഞു കൊണ്ടിരുന്നത്. ഒരു സുപ്രഭാതത്തില്‍ ലോകാരോഗ്യസംഘടന ആ ലെവല്‍ 126  ആക്കിയപ്പോള്‍ ലോകത്താകമാനം ഏതാണ്ട് 14%  ശതമാനത്തിലധികം വരുന്ന ജനങ്ങള്‍ ഒറ്റയടിക്ക് പ്രമേഹ രോഗികളായി മാറി !!.  ലോകാരോഗ്യസംഘടനയുടെ ഉപദേശകസമിതിയിലെ  അംഗങ്ങള്‍ എഴു പ്രമുഖ മരുന്ന് കമ്പനികളുടെ പ്രതിനിധികള്‍  ആണെന്ന വസ്തുത  നാം  അറിയാതെ പോയി . 2003  ല്‍ ഈ ലെവല്‍ വീണ്ടും താഴ്ത്തി 100 ലേക്ക്  എത്തിച്ചപ്പോള്‍  ഒട്ടനവധി  ഇന്ത്യക്കാര്‍ കൂടി പ്രമേഹ രോഗികള്‍ ആയി. അങ്ങനെ മരുന്ന് കമ്പനികള്‍ക്ക് തങ്ങളുടെ കമ്പോളം വിപുലീകരിക്കാന്‍ വേണ്ടി നിര്‍ദേശിക്കുന്ന അളവ് കോലുകള്‍ക്കനുസരിച്ച് നാം പോലും അറിയാതെ നാം  രോഗികളായി മുദ്ര കുത്തപ്പെട്ടു.  കൊളസ്ട്രോളിന്റെ കാര്യത്തിലും സംഭവിച്ചത് ഇതിനു സമാനമായ വഞ്ചനയാണ്.

പുതിയ  റിപ്പോര്‍ട്ടുകള്‍  പ്രകാരം യഥാര്‍ത്ഥ വില്ലന്‍ കൊറോണറി കാത്സിയം ആണത്രേ!. കൊളസ്ട്രോള്‍ നിയന്ത്രിക്കാനുള്ള മരുന്നുകള്‍ കൊറോണറി  ആര്‍ട്ടറി  രോഗം മൂലമുള്ള മരണം കുറക്കാന്‍ സഹായിക്കില്ലെന്ന് കൂടി ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. യഥാര്‍ത്ഥ വില്ലനെ ചികിത്സിക്കാതെ കൊളസ്ട്രോളിന്റെ പുറകെ പായുകയായിരുന്നു നാല് പതിറ്റാണ്ടുകളോളം നാം അടങ്ങുന്ന സമൂഹം.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍  എന്നപേരില്‍ എഴുതി നല്‍കുന്ന  സ്റ്റാറ്റിന്‍സ് ഇന്ന് 29 ബില്ല്യന്‍ ഡോളറിന്‍റെ വലിയ ബിസിനസ്സാണ്. 1994 – 2006  കാലയളവില്‍  കൊളസ്ട്രോള്‍ രോഗികളുടെ എണ്ണം  87% ത്തില്‍ നിന്ന്  54% ലേക്ക്  കുറഞ്ഞിട്ടുണ്ട്  എങ്കിലും ഹൃദ്രോഗികളുടെ എണ്ണത്തില്‍ ഈ കുറവ് പ്രതിഫലിക്കാത്തത് കൊളസ്ട്രോള്‍ അല്ല യഥാര്‍ത്ഥ വില്ലന്‍  എന്ന് വ്യക്തമായ കണക്കുകള്‍ കൊണ്ട് തെളിയിക്കപ്പെടുന്നു. ഈ നാല് പതിറ്റാണ്ട് കാലത്തോളം  മരുന്ന് കമ്പനികളുടെ ശുപാര്‍ശകള്‍ക്ക് അനുസരിച്ച് മരുന്ന് നിര്‍ദേശിച്ചവരും  വാങ്ങി ഉപയോഗിച്ചവരും പകല്‍ വെളിച്ചത്തിലാണ് സമര്‍ത്ഥമായി കബളിപ്പിക്കപ്പെട്ടത്.

മെഡിസിന്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാരാരും സ്വന്തമായി  ഗവേഷണം നടത്തിയിട്ടല്ല ബിരുദം നേടി  ഇറങ്ങുന്നത്. തങ്ങളെ പറഞ്ഞു പഠിപ്പിക്കുന്ന ഇത്തരം തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അവരും രോഗ നിര്‍ണ്ണയം നടത്തുന്നതും മരുന്ന് നിര്‍ദേശിക്കുന്നതും.

ഏറെ വൈകി  ആണെങ്കിലും ഈ മേഖലയില്‍ ഒരു തിരിച്ചറിവ് കൈവന്നു തുടങ്ങിയത്  ശുഭകരമാണ്. പക്ഷെ നമ്മുടെ നാട്ടില്‍  ഈ തിരിച്ചറിവ് ഉണ്ടാവാന്‍ ഇനിയും ഒരു പതിറ്റാണ്ട്  എങ്കിലും എടുക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു. പാവം കൊളസ്ട്രോളിനെ ഭയന്ന് ആഹാര രീതികളില്‍ നിയന്ത്രണം വരുത്തി ജീവിക്കാനാവും ഇനിയും നമ്മുടെ വിധി.

-Medical team

പോസ്റ്റിലെ ചില ഭാഗങ്ങള്‍ക്ക്  കടപ്പാട്:  Pankaj Nabhan

Leave a Reply

Your email address will not be published. Required fields are marked *