Uncategorized

കൊല്ലം ജില്ലയിലെ ജ‍‍‍‍ഡായു പാറ

image

സീതയെ രാവണൻ ലങ്കയിലേക്ക് തട്ടിക്കൊണ്ടു പോകുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തിയ വലിയ പക്ഷി ജഡായുവിന്റെ കഥ ഓർമ്മയില്ലേ? രാവണൻ ചിറകരിഞ്ഞ് വീഴ്ത്തിയ ജഡായു വന്നു വീണത് കൊല്ലം ജില്ലയിലെ ചടയമംഗലത്താണെന്നാണ് വിശ്വാസം. ജഡായു വന്നു വീണ പാറ കാലാന്തരത്തിൽ ‍ജ‍ഡായുപാറയായി. ‍‍‍ജ‍‍‍‍ഡായു പാറയിൽ വീണ്ടും ‍ജ‍ഡായു ചിറകുവിരിച്ച് ഉയർത്തെഴുന്നേൽക്കുന്നു. ജഡായു നേച്യുർപാർക്ക് എന്ന പേരിൽ ചടയമംഗലത്ത് ആരംഭിച്ചിരിക്കുന്ന പാർക്ക് 2016ൽ സന്ദർശകർക്കായി തുറന്നു കൊടുക്കും. സംവിധായകൻ രാജിവ് അഞ്ചലിന്റെ ആശയത്തിൽ വിരിഞ്ഞ ജഡായു പാർക്ക് കേരളാടൂറിസത്തിന് മറ്റൊരു പൊൻതൂവലാകുമെന്ന് സംശയമില്ല.

image

കലയും ചരിത്രവും ഒരുപോലെ ഇഴചേർന്ന പാർക്കിന്റെ മികച്ച സവിശേഷത ലോകത്തിലെ ഏറ്റവും വലിയ ജഡായുവിന്റെ പ്രതിമയാണ്. 65 ഏക്കറിൽ ചിറകുവിരിച്ച് കിടക്കുന്ന ജ‍ഡായുവിന് 150 അടി വീതിയും 70 അടി പൊക്കവുമുണ്ട്. ഭൂതലത്തിൽ നിന്നും 1000 അടി പൊക്കത്തിൽ 15000 ചതുരശ്ര അടിയുള്ള പ്രതലത്തിലാണ് നേച്യുർപാർക്ക് സ്ഥിതി ചെയ്യുന്നത്. ടൂറിസം വകുപ്പിന്റെ പങ്കാളിത്തതോടുകൂടി ഇതാദ്യമായാണ് ഇത്തരമൊരു പ്രോജക്ട് എന്ന് ചീഫ് ഓപ്പറേറ്റിങ്ങ് ഓഫീസർ രാഹുൽ പിള്ള വ്യക്തമാക്കി.

രാവണനുമായുള്ള യുദ്ധത്തിൽ ജഡായുവിന്റെ ഒരു ചിറക് അറ്റുപോയി എന്നാണ് വിശ്വാസം. അറ്റുപോകാത്ത ഒറ്റ ചിറകുള്ള ജഡായുവിന്റെ രൂപമാണ് കൊത്തിയിരിക്കുന്നത്. ആ ഒറ്റ ചിറകിൽ 6D തിയറ്റർ ഒരുക്കിയിരിക്കുന്നു. അതോടൊപ്പം ജഡായുപാറയിൽ ഉണ്ടായിരുന്നു ഒരു ഗുഹയെ ആയുർവേദിക്ക് കേവ് റിസോർട്ടുമാക്കി മാറ്റിയിട്ടുണ്ട്. ജഡായുപാറയിൽ സഞ്ചാരികൾക്ക് വിനോദത്തിനായി ഒരു സാഹസികപാർക്കും ഒരുക്കിയിട്ടുണ്ട്. പാർക്ക് ജനുവരിയിൽ തുറന്നുകൊടുക്കും. സഞ്ചാരികൾക്ക് ജ‍ഡായു നേച്യുർപാർക്കിലേക്ക് എത്താൻ കേബിൾ കാറും സജ്ജമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *