Uncategorized

ഒരു സംഭവ കഥ

ഒരു സംഭവ കഥയാണ്.::

image

കുട്ടൻ പിള്ള സാർ നാട്ടിലെ മാന്യനും സത്യസന്ധനുമായ വ്യക്തിയാണ്. കൂടാതെ അനേകം വിദ്യാർത്ഥികൾക്ക് വിദ്യയുടെ വെളിച്ചം പകർന്നു കൊടുത്ത് മാതൃകാദ്ധ്യാപകനുള്ള സംസ്ഥാന അവാർഡു നേടിയ അദ്ധ്യാപകനും.

കുട്ടൻ പിള്ള സാറിന്റെ പുരയിടത്തിൽ നിന്നും കൃഷി ചെയ്തിരുന്ന മരച്ചീനി സ്ഥിരമായി മോഷണം പോകുന്നു😎😎

മോഷണം സ്ഥിരമായപ്പോൾ കള്ളനെ കണ്ടു പിടിച്ചിട്ടു തന്നെ മേൽക്കാര്യം എന്നുറപ്പിച്ച് കുട്ടൻ പിള്ള സാർ രാത്രിയോടെ ടോർച്ചും, വടിയുമൊക്കെയായി പുരയിടത്തിന്റെ ഒരു വശത്ത് രഹസ്യമായി നിലയുറപ്പിച്ചു.

ഒരു പന്ത്രണ്ട് മണിയായിക്കാണും, അതാ ഇരുട്ടിലൂടെ ഒരു രൂപം പതുങ്ങി വരുന്നു ….💂🏿💂🏿💂🏿🎅🏿

വന്നയാൾ ഇടംവലം നോക്കി…. പിന്നീട് രണ്ടു മുട് മരച്ചീനി മൂടോടെ പിഴുതെടുത്തു തോളിൽ വച്ചു തിരിഞ്ഞു നടക്കാൻ ഭാവിക്കവേ കുട്ടൻ പിളള സാർ കള്ളന്റെ മുൻപിൽ ചാടിവീണ് മുഖത്തേക്കു ടോർച്ചടിച്ച്🔦🔦 അലറി ” നിൽക്കടാ അവിടെ പെരുങ്കള്ളാ ” — …

ടോർച്ചിന്റെ വെട്ടത്തിൽ കണ്ട കള്ളന്റെ രൂപം കുട്ടൻ പിള്ള സാറിനെ ഞെട്ടിച്ചു… നാട്ടിലെ പൊതു കാര്യ പ്രസക്തനും, പ്രമാണിയുമായ കേശവപിള്ള !!! അമ്പരപ്പ് മാറിയപ്പോൾ കുട്ടൻ പിള്ള സാർ ചോദിച്ചു – – – – – ‘”തനിക്ക് നാണമില്ലേടോ അന്യരുടെ പുരയിടത്തിൽ കയറി വിള മോഷ്ടിക്കാൻ? :: ”
കള്ളൻ കേശവ പിള്ള തോളത്തിരുന്ന മരച്ചീനി പതിയെ തറയിൽ വച്ചു: … എന്നിട്ട് രൂക്ഷമായ മുഖത്തോടെ കുട്ടൻപിള്ള സാറിനോട് പറഞ്ഞു…. ” തന്റെ രണ്ട് തൊലിഞ്ഞ മരച്ചീനി ഞാൻ എടുത്തു ….. അതിന് തറവാട്ടിൽ പിറന്ന കൊള്ളാവുന്ന ആണുങ്ങളുടെ മുഖത്ത് ടോർച്ചടിക്കാൻ നീയാരെടാ തന്തയ്ക്കു പിറക്കാത്തവനേ ?”: .😡😡

പതറിപ്പോയ കുട്ടൻ പിള്ള സാർ ചുറ്റും നോക്കി. ബഹളം കേട്ട് സ്ഥലത്തു വന്ന കുറെ പേർ അടുത്തുവന്നു.കേശവപിള്ളയുടെ മുഖത്തു ടോർച്ചടിച്ച സാറിന്റെ നടപടി സംസ്ക്കാര ശൂന്യവും, നെറികേടും, മനുഷ്യാവകാശ ലംഘനവുമാണെന്നവരും വിധിയെഴുതി. കുട്ടൻ പിള സാർ മാപ്പു പറയണമെന്നും നിർദ്ദേശ്ശമുണ്ടായി….

ഒടുവിൽ മരച്ചീനിയും നഷ്ടപ്പെട്ട് കളളന്റെ വായിൽ നിന്നും തന്തയ്ക്കു വിളിയും കേട്ട് കള്ളനോട് മാപ്പും പറഞ്ഞ് അപമാനിതനായി വീട്ടിലേക്കു നടക്കുമ്പോൾ കുട്ടൻ പിള്ള സാർ ചിന്തിച്ചു —– :: ” ടോർച്ചടിച്ചത് മോശമായിപ്പോയോ”?😚😚

” കൂട്ടരേ നമ്മുടെ നാട്ടിലും നടക്കുന്നത് ഇതു തന്നെയാണ് ……” കക്കുന്നതല്ല കുറ്റം;…കള്ളന്റെ മുഖത്ത് ടോർച്ചടിച്ചു ചോദിക്കുന്നതാണ്.’.’.😄

Leave a Reply

Your email address will not be published. Required fields are marked *