Uncategorized

എസ്‌.എസ്‌.എൽ.സി. ഫലം അറിയാൻ ഐ.ടി. @സ്കൂൾ സംവിധാനം

തിരുവനന്തപുരം: എസ്‌.എസ്‌.എൽ.സി. ഫലം അറിയാൻ ഐ.ടി. @ സ്കൂൾ വിപുലമായ സംവിധാനം ഒരുക്കും. ഓൺലൈൻ സംവിധാനത്തിൽ മൊബൈൽ ഫോൺ നമ്പർ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക്‌ ഔദ്യോഗിക ഫലപ്രഖ്യാപനം കഴിഞ്ഞാലുടൻ എസ്‌.എസ്‌.എൽ.സി. ഫലം എസ്‌.എം.എസ്‌. മുഖേന ലഭ്യമാക്കുന്നു. കൂടാതെ ITS<Space>reg.no 9645221221 എന്ന നമ്പരിലേക്ക്‌ എസ്‌.എം.എസ്‌. അയച്ചും വിദ്യാർഥികൾക്ക്‌ ഫലം അറിയാം.

‘സഫലം 2016’ എന്ന പേരിൽ പ്രത്യേക മൊബൈൽ ആപ്ളിക്കേഷനും തയ്യാറാക്കിയിട്ടുണ്ട്‌. ഇതിൽ വ്യക്തിഗത എസ്‌.എസ്‌.എൽ.സി. റിസൾട്ടിനു പുറമേ സ്കൂൾതലം, വിദ്യാഭ്യാസ ജില്ലാതലം, റവന്യൂ ജില്ലാതലം തുടങ്ങിയ തലങ്ങളിലുള്ള റിസൾട്ട്‌ അവലോകനവും ഒാരോ വിഷയത്തിന്റെയും റിസൾട്ട്‌ അപഗ്രഥനവും ഉൾപ്പെടെ വിവിധ തരത്തിലുള്ള റിസൾട്ട്‌ വിശദാംശങ്ങളും റിപ്പോർട്ടും ലഭ്യമാണ്‌.

എസ്‌.എം.എസ്‌. മുഖേന പരീക്ഷാഫലം ലഭിക്കുന്നതിന്‌ ഏപ്രിൽ 16 മുതൽ െമാബൈൽ ഫോൺ നമ്പർ result.itschool.gov.in എന്ന വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യാം. ‘സഫലം 2016’ ആൻഡ്രോയിഡ്‌ ആപ്ളിക്കേഷൻ ഏപ്രിൽ 20മുതൽ google playstore-ൽ നിന്ന്‌ ഡൗൺലോഡ്‌ ചെയ്യാൻ കഴിയും.

2 thoughts on “എസ്‌.എസ്‌.എൽ.സി. ഫലം അറിയാൻ ഐ.ടി. @സ്കൂൾ സംവിധാനം

    1. കൂടാതെ ITSreg.no 9645221221 എന്ന നമ്പരിലേക്ക്‌ എസ്‌.എം.എസ്‌. അയച്ചും വിദ്യാർഥികൾക്ക്‌ ഫലം അറിയാം.

      Please Send messages from your number to ITS 549576 to 9645221221

Leave a Reply

Your email address will not be published. Required fields are marked *