History

അച്ഛന് മുലയൂട്ടുന്ന മകൾ !(വായിക്കാതെ പോകരുത്:)

ജീവിതം കഥകളെക്കാല് വിചിത്രവും തീഷ്ണവും കാല്പ്പനികവുമാണ് ചിലപ്പോല്..ഇതൊന്നു വായിച്ചു നോക്കൂ
അച്ഛന് മുലയൂട്ടുന്ന മകൾ !(വായിക്കാതെ പോകരുത്:)
———————-————–
തലക്കെട്ട് വായിക്കുമ്പോല് തന്നെ നെറ്റി ചുളിച്ചു പോയെങ്കില് സാരമില്ല അത് നമ്മുടെ സാമൂഹ്യ സംസ്കാരത്തിന്റെ ഭാഗമാണ്. യുറോപ്പിലെ വിഖ്യാതനായ ചിത്രകാരന് “ബാര്തൊളോമിസോ എസ്തെബന് മുരില്ലോ” (Bartolomé Esteban Murillo) യുടെ വിവാദപരവും അതിലുപരി ഒരു കാലഘട്ടത്തിന്റെ ചരിത്രസത്യം വിളിച്ചോതുന്നതുമായ പ്രസിദ്ധമായ ചിത്രമാണ് അച്ഛന് മുലയൂട്ടുന്ന മകൾ .

എനിക്കുറപ്പുണ്ട് ഇതിനു പിന്നിലെ ചരിത്ര സത്യം മനസ്സിലാക്കിയാല് ഇപ്പോല് ഈ ചിത്രത്തിനു നേരെ ചുളിഞ്ഞ നെറ്റികല് താനേ തെളിയുമെന്നും ആ നെറ്റിതടങ്ങളില് വിയപ്പിന്റെയും കല് കോണുകളില് കണ്ണീരിന്റെയും കണങ്ങളും പൊടിയുമെന്നും.

കഥ ഇപ്രകാരം :-

ഒരു വൃദ്ധനെ ജലപാനം പോലുമില്ലാതെ മരണം വരെ പട്ടിണിക്കിടുവാന് അധികാരികളുടെ കല്പ്പന വന്നു.
അദ്ദേഹത്തിന്റെ പുത്രി മരണം കാത്തു കിടക്കുന്ന തന്റെ പിതാവിവുമായി ദൈനംദിന കൂടികാഴ്ചയ്ക്ക് അവസരം അനുവധിക്കണമെന്ന് അധികാരികളോട് അപേക്ഷിക്കു കയും അവരുടെ അപേക്ഷ സ്വീകാരിക്കുകയും ചെയ്തു.
കൂടികാഴ്ചയ്ക്ക് മുന്പായി സ്ത്രീയെ കര്ക്കശവും വിശദവും വ്യക്തവുമായ പരിശോധനകല് ക്ക് വിധേയമാക്കിയിരുന്നു. കാരണം കല് പ്പന ലന്ഘിച്ച് ആഹാര സാധനങ്ങല് ഒരു കാരണവശാലും അകത്തു പോകരുത് എന്നതാണ് അതിനു പിന്നിലെ ഉദ്ദേശം .
അസഹനീയവും അതികഠിനവുമായ വിശപ്പിനാല് പിതാവിന്റെ ശരീരം നാല് ക്കുനാല് മരണത്തോട ടുക്കുന്നതായി അവല്ക്ക് ബോധ്യമായപ്പോല് മുന്നില് മറ്റു വഴികല് ഇല്ലാതിരുന്ന നിസ്സാഹായതയുടെ അവസര ത്തിലും അവൾ വല്ലാതെ ദു:ഖിച്ചു . എങ്കിലും സ്വന്തം പിതാവിനെ മരണത്തിലേക്ക് ഉപേക്ഷിക്കുവാന് തയ്യാറാകാത്ത മനസ്സിന്റെ തീചൂളയില് നിന്നവളൊരു തീരുമാനത്തിലെത്തി . അതായത് പാപത്തിനു സമാനമായ ലോക അലിഖിത നിയമങ്ങല്ക്ക് വിരുദ്ധമായി സ്നേഹ പരിചരണത്തിന്റെ മറ്റൊരു അദ്ധ്യായം രചിക്കലായിരുന്നു ആ ചരിത്ര തീരുമാനം.

ആഹാര സാധനങ്ങല് ക്ക് കടുത്ത നിരോധനം ഉള്ളതിനാല് അവല്ക്കു മുന്നില് മറ്റൊരു മാര്ഗ്ഗവുമില്ലാതിരുന്ന സാഹചര്യത്തില് കൂടിയായിരുന്നു ആ കടുത്ത തീരുമാനത്തിലേക്ക് അവല് എത്തി ചേര്ന്നതും .
അങ്ങനെ അവല് നിസ്സഹായതയോടെ ആരും കാണാതെ തന്റെ പിതാവിനെ മുലയൂട്ടുവാന് ആരംഭിച്ചു.
മരണം മുഖാമുഖം കണ്ട ആ പിതാവ് അങ്ങനെ പതിയെ പതിയെ ജീവിതത്തിലേക്ക് തിരിച്ചെത്തി . അങ്ങനെ ഈ കൃത്യ നിര്വ്വഹണം ഒരു നാല് അവിടെ ഉണ്ടായിരുന്ന കാവലാളന്മാരുടെ ശ്രദ്ധയില് പെട്ടു . അവര് അവരെ അധികാരികളുടെ മുന്നില് എത്തിക്കുകയും വിവരം അധികാരികളെ ധരിപ്പിക്കുകയും ചെയ്തു.
ഈ സംഭവം അന്ന് ആ സമൂഹത്തില് വലിയ ഒച്ചപ്പാടുകല് തന്നെ സൃഷ്ടിക്കുകയും തന്മൂലം സമൂഹം രണ്ടു തട്ടില് അകപ്പെടുകയും ചെയ്തു.

പവിത്രമായ പിതൃ – പുത്രി ബന്ധത്തിന് കളങ്കം വരുത്തിയെന്ന് പറഞ്ഞു കൊണ്ടൊരു കൂട്ടരും മരണത്തിലും പിതാവിനെ രക്ഷിക്കുവാന് ശ്രമിച്ച പുത്രിയുടെയും പിതാവിന്റെയും സ്നേഹ – വിശ്വാസങ്ങ ളെ പ്രകീര്ത്തിച്ചു കൊണ്ട് മറു കൂട്ടരും രംഗത്ത് സജീവമായി നേര്ക്കു നേര് നിരന്നു. ഇതിനു നടുവില് ധര്മ്മസങ്കടത്തോടെ അധികാരികളും.ഈ സംഭവം അന്ന് സ്പെയിന് അടക്കം യൂറോപ്പിയന് രാജ്യങ്ങളില് ഈശ്വരീയ ഭരണമോ അതോ സ്നീഹത്തിന് അതിഷ്ടിതമായ കളങ്കരഹിത മാനുഷിക മൂല്ല്യങ്ങളോ എന്ന വിഷയത്തില് വലിയ ചര്ച്ചകല് ക്ക് തന്നെ വഴി വച്ചു . മാത്രവുമല്ല ഈ അസാധാരണ സംഭവം യുറോപ്പില് പല ചിത്രകാരന്മാരും തങ്ങളുടെ ക്യാന് വാസില് വിഷയമാക്കിയെങ്കിലും അതില് ബാര്തൊളോമിസോ എസ്തെബന് മുരില്ലോയുടെ പെയിന്റിംഗ് മാത്രമാണ് വിശ്വഖ്യാതി നേടിയത് .
കത്തിപടര്ന്ന ജനകീയ പ്രതിഷേധങ്ങല്ക്ക് നടുവില് വിജയം മാനവികതയുടെ പക്ഷത്തു തന്നെ വന്നു ചേര്ന്നു .
സമ്മര്ദ്ധങ്ങല് ക്ക് കീഴ്പ്പെട്ട് പോയ അധികാരികല് ക്ക് അവസാനം നിരുപാതികം സ്നേഹത്തിന്റെ സഹനത്തിന്റെ പര്യായങ്ങായി മാറിയ ആ പിതാവിനേയും പുത്രിയേയും കാരാഗ്രത്തില് നിന്നും മോചിപ്പിക്കേണ്ടതായി തന്നെ വന്നു.

One thought on “അച്ഛന് മുലയൂട്ടുന്ന മകൾ !(വായിക്കാതെ പോകരുത്:)

Leave a Reply

Your email address will not be published. Required fields are marked *